സംവിധായകൻ അനുരാ​ഗ് കശ്യപിന്റെയും നടി താപ്സി പന്നുവിന്റെയും വീടുകളിലും സിനിമാ നിർമാണ കമ്പനികളിലും നടത്തുന്ന ഐ.ടി റെയ്ഡിൽ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായനികുതിവകുപ്പ്. അനുരാ​ഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ് മുന്നൂറു കോടിയിലിധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. താപ്സി പന്നുവിന്റെ പക്കൽ നിന്ന് അഞ്ചുകോടിയിലധികം രൂപയുടെ അനധികൃത പണമിടപാടു രേഖകൾ കണ്ടെടുത്തുവെന്നും  ആദായനികുതി വകുപ്പ്. സിനിമാ സംവിധായകരും ഓഹരി ഉടമകളുമായി നടത്തിയ ഇടപാടുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. മുംബൈ, പൂനെ, ഡൽഹി, ഹൈദരാബാദ് തുടങ്ങി ഇരുപത്തിയെട്ടു സ്ഥലങ്ങളിലായാണ് റെയ്ഡ് നടത്തുന്നത്.