പാലക്കാട് ഒലവക്കോട് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മലമ്പുഴ സ്വദേശി സരിത എന്ന സ്ത്രീയാണ് തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഭര്‍ത്താവ് ബാബുരാജ് മലമ്പുഴ പോലീസില്‍ കീഴടങ്ങി. 

ഒലവക്കോട് ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ എത്തിയതായിരുന്നു സരിത. ഇതിനു പിന്നാലെ ക്ലാസ്സ് മുറിയിലേക്കെത്തിയ ബാബുരാജ് അവിടെവെച്ചു തന്നെ സരിതയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. 

സരിത അപ്പോള്‍ തന്നെ ക്ലാസ്സ് മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇതിനു പിന്നാലെ ബാബുരാജും ക്ലാസ്സ് മുറിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. സരിതയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.