കൊല്ലം കുണ്ടറയില്‍ ഇന്നലെ കുഞ്ഞുമായി കായലില്‍ ചാടി മരിച്ച യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിമണ്‍ സ്വദേശി സിജുവിനെയാണ് ഇന്ന് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഇന്നലെയാണ് യുവതി മൂന്ന് വയസുള്ള മകനുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. 

ഭാര്യയും കുഞ്ഞും മരിച്ചതില്‍ മനം നൊന്തായിരിക്കാം ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.