മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ പാതിവ്രത്യം തെളിയിക്കാന്‍ ഭര്‍ത്താവ് ഭാര്യയെക്കൊണ്ട് തിളച്ച എണ്ണയില്‍ കൈമുക്കിച്ച് അഞ്ച് രൂപാ നാണയം എടുപ്പിച്ചു. പ്രതിഷേധം ശക്തമായതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഫെബ്രുവരി ആദ്യവാരം ഭാര്യ ഭര്‍ത്താവിനോട് വഴക്കിട്ട് വീടുവിട്ട് പോയിരുന്നു. 

നാല് ദിവസത്തിന് ശേഷമാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. നാലുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്നാണ് ഇവര്‍ ഭര്‍ത്താവിനോട് പറഞ്ഞത്. ഇത് തെളിയിക്കാനാണ് സമുദായത്തിന്റെ വിശ്വാസപ്രകാരം ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിക്ക് തയ്യാറായത് എന്നാണ് ഭര്‍ത്താവ് പറയുന്നത്.