ഒറ്റ ദിവസം നീണ്ട് നിന്ന മഴ. കോഴിക്കോട് നഗരത്തിലെ റോഡുകളെല്ലാം മുട്ടോളം ആഴമുള്ള പുഴകളായി. ബാലൻ കെ നായർ റോഡും മാവൂർ റോഡുമെല്ലാം പുഴയോ റോഡോ എന്ന് തിരിച്ചറിയാനാവാതെയായി. ഒഴുകിപ്പോവാൻ ഇടമില്ലാതായതോടെ എങ്ങോട്ടെന്നില്ലാതെ നഗരം ചുറ്റി  സഞ്ചരിക്കുകയാണ് ചുറ്റുപാടുമുള മഴവെള്ളം.