വയനാട്ടിലെ കാരാപ്പുഴ ജലസേചന പദ്ധതിക്കായി കുടിയൊഴിപ്പിച്ച ആദിവാസികള്‍ക്കായി സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ഒരുങ്ങുന്നു. മേപ്പാടി പഞ്ചായത്തിലെ പരൂര്‍കുന്നിലാണ് 230 വീടുകളും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുന്നത്. ജില്ലാ മണ്ണുസംരക്ഷണ വിഭാഗത്തിനാണ് പദ്ധതിയുടെ മേല്‍നോട്ടം.
കാരാപ്പുഴ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങള്‍ വര്‍ഷങ്ങളായി മേപ്പാടി പഞ്ചായത്തിലെ കൂരകളില്‍ കഴിയുകയാണ്. ഇതില്‍ 230 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ഭൂമിയും വീടും നല്‍കുന്നത
വനംവകുപ്പ് വിട്ട് നല്‍കിയ പരൂര്‍കുന്നിലെ 13.5 ഹെക്ടര്‍ സ്ഥലത്ത് ആദ്യഘട്ടത്തില്‍ 113 വീടുകളാണ് നിര്‍മ്മിക്കുന്നത്. ആറ് ലക്ഷം രൂപ ചെലവില്‍ 477 ചതുരശ്ര അടിയുള്ള വീടും 40 ചതുരശ്ര അടി ചാര്‍ത്തുമാണ് നിര്‍മ്മിക്കുന്നത്. പട്ടികവര്‍ഗ വകുപ്പിന്റെ ടി.ആര്‍.ടി.എഫ് ഫണ്ട് ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുന്നത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യും ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു