മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടു കണ്ടു രാഷ്ട്രീയം മാറിയ ഒരു വീട്ടമ്മയുണ്ട്. തീരെ ഇഷ്ടമല്ലാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയായി കാണണമെന്നാണ് വീട്ടമ്മ പറയുന്നത്. കോവിഡ് കാലത്ത് വൈകുന്നേരങ്ങളിലുള്ള വാർത്താ സമ്മേളനം കാണുന്നത് ശീലമായി.  മുഖ്യമന്ത്രിയുടെ ​ഗർവാണ് ഇഷ്ടമല്ലാതിരുന്നത്, ഇപ്പോൾ ഓരോ ജീവജാലങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ​ കരുതൽ എടുത്തുപറയേണ്ടതാണെന്നും അവർ പറയുന്നു.