ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വീട് അറ്റകുറ്റപ്പണി നടത്താന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായം. വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും  50000 രൂപവരെയാണ് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുക.

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിനിടെ ഭവന നിര്‍മാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം കിട്ടിയവര്‍ അപേക്ഷിക്കേണ്ടതില്ല.

ഇമ്പിച്ചി ബാവ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുക.അപേക്ഷയുടെ മാതൃക www.minoritywelfare.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. സെപ്തംബര്‍ 30വരെയാണ് അപേക്ഷ സ്വീകരിക്കുക.