കാലവർഷക്കെടുതിയിൽ മുണ്ടക്കയത്ത് ഒരു വീട് പൂര്‍ണ്ണമായും തകർന്ന് ഒഴുകി പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശക്തമായ മലവെള്ളപ്പാച്ചിലിൽ വീട് പൂർണമായും വെള്ളത്തിലേക്ക് മറിഞ്ഞുവീണ് ഒഴുകിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം. മുണ്ടക്കയത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.