മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ അത്ഭുതകരമായി ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തി. ആലുവ കൊടികുുത്തിമല സ്വദേശം മൂസയാണ് ഇപ്പോൾ പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാനാകും വിധം ആരോഗ്യം വീണ്ടെടുത്തത്. വെന്റിലേറ്റർമാറ്റിയാൽ അൽപനിമിഷത്തിനകം മരണം സംഭവിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതോടെ അന്ത്യനിമിഷങ്ങൾ വീട്ടിൽവെച്ചാക്കാമെന്ന് നിശ്ചയിച്ച് മൂസയെ ബന്ധുക്കൾ വീട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചുു. വെന്റിലേറ്റർമാറ്റി ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മൂസ കണ്ണുതുറന്ന് ശ്വസിക്കാനാരംഭിച്ച മൂസ കാര്യമായ തുടർചികിത്സകളൊന്നുമില്ലാതെ തന്നെ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.