പാലക്കാട് മുതലമടയിൽ മാവ് പൂക്കാൻ ഹോർമോൺ പ്രയോ​ഗിച്ചതിനെത്തുടർന്ന് ​ഗർഭിണിയായ പശു ചത്തു. ചമ്മണാംപതി ആനകട്ടി മേട്ടിൽ ചിന്നസ്വാമി ഗൗണ്ടറുടെ പശുവാണ് ചത്തത്. മാവുകളിൽ അനധികൃത ഹോർമോൺ പ്രയോഗത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.