ചാലക്കുടി: വാഴച്ചാല്‍ വനമേഖലയില്‍ ആദിവാസികള്‍ ശേഖരിച്ച തേന്‍ ഭൂരിഭാഗവും വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നു. ലോക്ക് ഡൗണില്‍ വിനോദ സഞ്ചാരികള്‍ ഇല്ലാതായതോടെയാണ് ശേഖരിച്ച തേന്‍ വിഭവങ്ങളെല്ലാം പൊകലപ്പാറയിലെ വനസംരക്ഷണ സമിതി സംഭരണ കേന്ദ്രങ്ങളില്‍ വില്പന നടക്കാതെ കെട്ടിക്കിടക്കുന്നത്.

വാഴച്ചാല്‍ ഡി.എഫ്.ഒയുടെ നിര്‍ദേശാനുസരണം ആവശ്യക്കാര്‍ക്ക് തേന്‍ എത്തിച്ചു കൊടുക്കുന്ന തേന്‍ വണ്ടി പ്രധാന ടൗണുകളില്‍ യാത്ര നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല