രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട വാക്‌സിന്‍ വിതരണം, ലോക്ക്ഡൗണ്‍ തുടങ്ങി സുപ്രധാന കാര്യങ്ങളിലെല്ലാം  കോടതി സുപ്രീംകോടതി സ്വമേധയാ പരിശോധന നടത്തും. 

വിവിധ ഹൈക്കോടതികളിലായി കോവിഡ് 19-നുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളില്‍ കോടതികളിലെല്ലാം വ്യത്യസ്തമായ വീക്ഷണമാണ് നിലനില്‍ക്കുന്നത് എന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് ഈ കേസുകളെല്ലാം ഒരുമിച്ച് സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുന്നത്.