ഓൺലൈൻ റമ്മി നിരോധിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ ഗെയിമിങ് കമ്പനികളുടെ ഹർജ്ജിയിലാണ് ഉത്തരവ്. ഓൺലൈൻ ഗെയിമിങ് ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു കോടതിയുടെ  വാദം.

നാല് ഓൺലൈൻ ഗെയിമിങ് കമ്പനികളാണ് ഹൈക്കോടതിയിൽ ഹർജ്ജി നൽകിയത്. ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകൾ വൻ സാമ്പത്തിക തട്ടിപ്പുകൾക്കും ആത്മഹത്യകൾക്കും കാരണമായതിനെ തുടർന്നാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.