ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഇപ്പോഴുള്ളത് കരട് നിർദേശം മാത്രമാണെന്ന് വിലയിരുത്തിയാണ് നടപടി. അതിനിടെ കവരത്തിയിലെ വിവാദഭൂമി ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചു.