എയ്ഡഡ് അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ അവകാശ നിയമം പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അല്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്കുന്ന 1951-ലെ നിയമം ഹൈക്കോടതി റദ്ദാക്കി.
നിലവിലെ ജനപ്രതിനിധികള്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല. നിയമസഭയ്ക്ക് പുറമേ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും ഇവര്‍ക്ക് മത്സരിക്കാന്‍ വിലക്കുണ്ടാകും. വിദ്യാഭ്യാസ അവകാശ നിയമം അടക്കം പരിശോധിച്ചാണ് എയ്ഡഡ് അധ്യാപകര്‍ ജനപ്രതിനിധികളാകുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.