കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എസ്.എം.എ. ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഇമ്രാന്‍ അഹമ്മദ് എന്ന കുട്ടിക്ക് വേണ്ടി ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 

കുട്ടിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്ന് മരുന്ന് എത്തിച്ച് നല്‍കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ വിശദമായി പഠിക്കുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ ബോര്‍ഡിനെ രൂപീകരിച്ചത്. ആറുമാസം മാത്രം പ്രായമുള്ള ഇമ്രാന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.