നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത. മുന്‍കരുതല്‍ നടപടികള്‍ വേഗത്തില്‍ ആക്കിയിരിക്കുകയാണ് തമിഴ്‌നാട്, പുതുച്ചേരി സര്‍ക്കാരുകള്‍. 

നാളെ രാത്രിയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് വിലയിരുത്തല്‍. ചുഴലിക്കാറ്റ് എവിടെയാണ് തീരം തൊടുക എന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ ഇന്ന് കൂടുതല്‍ വ്യക്തത വരും. 

മണിക്കൂറില്‍ 60 മുതല്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. ചെന്നൈക്ക് സമീപം മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ ചുഴലിക്കാറ്റ് കരതൊടും എന്നാണ് നിലവിലെ വിലയിരുത്തല്‍.