കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും തടിയൂരി ആഷിഖ് അബു. സംഗീതപരിപാടിയുടെ കണക്കുകള്‍ വ്യക്തമാക്കണമെന്ന് ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആഷിഖ് അബുവിന്റെ വിശദീകരണം. അതേസമയം, രണ്ടു ദിവസം മുമ്പ് മാത്രം പണം അടച്ച ചെക്കാണ് ആഷിഖ് അബു പുറത്തുവിട്ടിരിക്കുന്നത്. ആരോപണം ഉയര്‍ന്നതിന് ശേഷം കട്ടപണം തിരികെ നല്‍കുകയാണ് ആഷികെന്ന് ഹൈബി ഈഡന്‍ വിമര്‍ശിച്ചു.