വ്യവസായി യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അടിയന്തരഘട്ടത്തിൽ തന്റെ സ്ഥലത്ത് ലാൻഡ് ചെയ്തതിന്റെ പേരിൽ പണമാവശ്യപ്പെട്ടിട്ടില്ലെന്ന് സ്ഥലമുടമ നിക്കോളസ്. താൻ രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും തനിക്ക് പണം ആവശ്യമില്ലെന്നും നിക്കോളസ് പറയുന്നു.