കാലം തെറ്റിയ മഴയില്‍ കണ്ണീരണിഞ്ഞ് വയനാട്ടിലെ പരമ്പരാഗത ആദിവാസി കര്‍ഷകര്‍. മുത്തങ്ങ മേഖലയിലാണ് ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തില്‍ മുങ്ങിയത്. മുത്തങ്ങ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ആലത്തൂര്‍ പാടത്ത് കൃഷി ഇറക്കുന്നത് ആദിവാസി വിഭാഗത്തില്‍ പെട്ട മുള്ളുകുറുമരാണ്. കൃഷി ഉപജീവനമാര്‍ഗമായ ഈ വിഭാഗക്കാര്‍ക്ക് അപ്രതീക്ഷിതമായെത്തിയ മഴ വന്‍ തിരിച്ചടിയാണ് നല്‍കിയത്.