ശക്തമായ പേമാരിയിൽ പത്തനംതിട്ട ജില്ല ദുരിതക്കയത്തിലായി. കുളത്തുമൺ അടക്കം മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. മിക്ക സ്ഥലങ്ങളിലും റോഡുഗതാഗതം തടസ്സപ്പെട്ടു. 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 150-ൽ അധികം പേരെ മാറ്റിപ്പാർപ്പിച്ചു. മഴ കുറഞ്ഞെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് പലയിടങ്ങളിലും ശക്തമാണ്. 

മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. ഏനാദിമംഗലം, കൊടുമൺ, കൊച്ചുകൽ, കോന്നി, കുളത്തുമൺ എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.