തിരുവനന്തപുരം: ആഗസ്റ്റ് നാലു മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളെയും മഴ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം തെക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച കാര്യമായി മഴ പെയ്തില്ല.