ശക്തമായ മഴയെത്തുടര്‍ന്ന് തൃശൂരിലെ ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു. പീച്ചി, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കരുവന്നൂര്‍, കുരുമാലി പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

പറമ്പിക്കുളത്ത് നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് ഉയര്‍ത്തിയിട്ടുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയില്‍ മഴ കനത്തതോടെ ചാര്‍പ്പ, അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി. കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഭയാനകമായ രീതിയില്‍ നിറഞ്ഞൊഴുകിയ ചാര്‍പ്പ വെള്ളച്ചാട്ടമാണ് ദൃശ്യങ്ങളില്‍.