തിരുവനന്തപുരം ജില്ലയില്‍ മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കഴിഞ്ഞ നാലുമണിക്കൂറായി തലസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തമ്പാനൂരിനടുത്ത് കാറിൽ കുടുങ്ങിയയാളെ അ​ഗ്നിശമനസേനാം​ഗങ്ങളെത്തി രക്ഷപ്പെടുത്തി. റെയിൽവേ ട്രാക്കിലും വെള്ളം കയറിയിരുന്നു.