തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പെട്ട് രണ്ടുപേരെ കാണാതായ സംഭവത്തില്‍ ഒരാളുടെകൂടി മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പിഴകൊമ്പ് സ്വദേശിയായ നിഖിലി (27)ന്റെ മൃതദേഹമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കൂടെ യാത്ര ചെയ്തിരുന്ന യുവതിയുടെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. പുഴയില്‍ കാര്‍ കണ്ടെത്തിയതിന് ഏകദേശം 100 മീറ്റര്‍ അകലെയായാണ് മൃതദേഹം കണ്ടെടുത്തത്.

റെന്റിന് എടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും കിട്ടുന്ന വിവരം. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുവാവിന്റെ കൂടെ ജോലി ചെയ്തിരുന്ന യുവതിയാണ് അപകടത്തില്‍പെട്ടത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.