കനത്ത മഴയിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. കാവാലം, മാണിക്യമംഗലം പാടശേഖരങ്ങളിൽ മട വീണു. അധികജലം ഒഴുക്കി വിടാൻ തണ്ണീർ‌മുക്കം ബണ്ടിൻ്റെ 30 ഷട്ടറുകൾ തുറന്നു. 

തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിൻ്റെ ജോലികളും പുരോഗമിക്കുകയാണ്. അതേസമയം, ജില്ലയുടെ തീരമേഖലയിൽ കടലേറ്റം രൂക്ഷമാണ്. ആറാട്ടുപുഴ, നീർക്കുന്നം, ഒറ്റമശേരി എന്നിവിടങ്ങളിലാണ് കടൽക്ഷോഭം നാശംവിതച്ചത്.