മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി നേവിസിന്റെ ഹൃദയം എറണാകുളത്ത് നിന്ന് കോഴിക്കോട് മെട്രോ ആശുപത്രിയിലെത്തിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍ നിന്നും ഹൃദയം കോഴിക്കോട്ട് എത്തിച്ചത്.

4.10ന് എറണാകുളത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട ആംബുലന്‍സ്  7.15നാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ആശുപത്രിയില്‍ നേരത്തേ തന്നെ ഒരുക്കിയിരുന്നു.