കോട്ടയം ചങ്ങനാശേരിയിലെ പുതുജീവന്‍ ട്രസ്റ്റിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ദൂരൂഹ മരണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനൊപ്പമാണ് നൊടുങ്കുന്നത്തെ സഞ്ജീവനി കേന്ദ്രത്തിലെയും കുറിച്ചിയിലെ ജീവന്‍ ജ്യോതി മാനസികാരോഗ്യ കേന്ദ്രത്തിലെയും മരണങ്ങള്‍ അന്വേഷിക്കുന്നത്. പുതുജീവനില്‍ മൂന്ന് പേരും സഞ്ജീവനിയില്‍ നാല് പേരും ജീവന്‍ജ്യോതി കേന്ദ്രത്തില്‍ മൂന്ന് പേരുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വൈറല്‍ ന്യൂമോണിയ എന്ന് കണ്ടെത്തിയെങ്കിലും അതുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനതലത്തില്‍ അന്വേഷണം നടക്കുന്നത്. രോഗികള്‍ക്ക് നല്‍കിയ മരുന്നിനെക്കുറിച്ചാണ് പ്രധാനമായും സംശയം.