വാക്സിൻ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അതിൽ യാതൊരു വേർ‍തിരിവും ഇല്ലെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്നതാണ് നിലവിലെ പ്രശ്‌നം. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവർക്കും നൽകാനുള്ള ക്രമീകരണങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.