കേരളത്തില്‍ വാക്സിന്‍ കുത്തിവെപ്പ് കുറയുന്നുവെന്ന കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തില്‍ നല്ല നിലയില്‍ വാക്സിന്‍ നല്‍കാന്‍ സാധിച്ചുവെന്നാണ് തന്റെ അറിവെന്നും ചില സംസ്ഥാനങ്ങളില്‍ 16 ശതമാനം മാത്രമാണ് വാക്സിനേഷന്‍ നടന്നതെന്നാണ് താന്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

'കേരളത്തില്‍ ആദ്യത്തെ ദിവസം തീരുമാനിച്ചതിന്റെ 75 ശതമാനവും വാക്സിനേഷന്‍ എടുക്കാന്‍ സാധിച്ചു. സ്വാഭാവികമായും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകളും വാക്സിനെടുക്കാന്‍ എത്തിയെന്ന് വരില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ ഏറ്റവും നന്നായി വാക്സിന്‍ നല്‍കാന്‍ സാധിച്ച സംസ്ഥാനമാണ് കേരളം' - ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.