ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കേ ചുമട്ടുതൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ തലയ്ക്കടിച്ച് കൊന്നു. യാത്രക്കാര്‍ വിശ്രമിക്കുന്ന സ്ഥലത്തുവെച്ച് ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ വെല്ലൂര്‍ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. പ്രതി അലോഗ്കുമാറിലെ അറസ്റ്റ് ചെയ്തു. 

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതിന് പിന്നാലെ അലോഗ്കുമാര്‍ പൂങ്കാവനത്തിന്റെ തലയില്‍ കല്ലുകൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൂങ്കാവനത്തെ ഉടന്‍ തന്നെ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു.