അനധികൃതമായി വീട്ടില്‍ തടഞ്ഞുവയ്ക്കുന്നു എന്നാരോപിച്ച് ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. പോലീസും അധികൃതരും കുടുംബാംഗങ്ങളെ വീടിനുപുറത്ത് പോകാനോ മറ്റുള്ളവരുമായി സംസാരിക്കാനോ അനുവദിക്കുന്നില്ല എന്ന് കാണിച്ചാണ് കുടുംബം ലഖ്‌നൗ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.