ഹാഥ്‌റസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. യു.പി. പോലീസിന്റെ അവകാശവാദങ്ങള്‍ പൂര്‍ണമായും തള്ളുന്നതാണ് അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിന്റെ  മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്.  പ്രതികള്‍ ബലം പ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അലിഗഢ് മെഡിക്കല്‍ കോളേജ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.