പത്ത് വര്‍ഷത്തിന് ശേഷം ഹെയ്തി വീണ്ടും ഒരു ദുരിതകാലത്തിലൂടെയുള്ള യാത്രയിലാണ്. ഹെയ്തിയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1300ലേക്ക് അടുക്കുന്നു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.