കാസര്‍കോട്: കടലാമകള്‍ സ്വാഭാവിക വാസസ്ഥാനത്ത് ഗുരുതര പ്രതിസന്ധി നേരിടുന്നതായി വിലയിരുത്തല്‍. രണ്ട് ദിവസത്തിനിടെ ഒരു ഡസന്‍ കടലാമകളാണ് പരുക്കുകളുമായി വടക്കന്‍ കേരളത്തിന്റെ തീരത്തടിഞ്ഞത്. 

കഴിഞ്ഞ പടന്ന തൊട്ട് ചെമ്പരിക്ക വരെ നീളുന്ന തീരമേഖലയിൽ കഴിഞ്ഞ രണ്ടുദിവസത്തിനിടെ  തിരകൾ തള്ളിയത് 12 അമ്മകളെയാണ്. 

ഗുരുതരമായി പരിക്കേറ്റ ആമകളെ കടലിലേക്ക് തിരിച്ചുവിടാൻ പറ്റാത്ത അവസ്ഥയിരുന്നു. . നീലേശ്വരത്തെ പരിസ്ഥിതി കൂട്ടായ്മയായ നെയ്തൽ കൃതൃമ ടാങ്കുകൾ ഒരുക്കിയിട്ടാണ് ഇവരെ  സംരക്ഷിക്കുന്നത്. അതിനാൽ വംശനാശ ഭീഷണി നേരിടുന്ന ഈ കടലാമകൾക്ക് സ്വാഭാവിക വാസസ്ഥാനത്ത് സുരക്ഷിത്വത്വം ഒരുക്കേണ്ടത് അനിവാര്യമാണ്.