ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ജിംനേഷ്യങ്ങള്‍ തുറക്കാത്തതില്‍ ബെവ്‌കോയ്ക്ക് മുന്നില്‍ ജിമ്മന്‍മാരുടെ വേറിട്ട പ്രതിഷേധം. നോര്‍ത്ത് പറവൂരിലെ ബിവറേജസിനു മുന്നിലെ ക്യൂവിലാണ് വർക്കൗട്ട് ചെയ്തുകൊണ്ടുള്ള വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്.