സ്വര്‍ണക്കോലത്തില്‍ എഴുന്നെള്ളി ഗുരുവായൂരപ്പന്റെ  പള്ളിവേട്ട. നിറദീപത്തോടെയും പറകളര്‍പ്പിച്ചും ഭക്തര്‍ എഴുന്നെള്ളിപ്പിനെ വരവേറ്റു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് പള്ളിവേട്ടയ്ക്കായി ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നെള്ളിപ്പ് നടന്നത്. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളവും ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് ആറാട്ട്.