തിരുവനന്തപുരം ശ്രീകാര്യത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. അസം സ്വദേശിയായ മൃണാള്‍ ചന്ദ്ര ദത്താണ് മണ്ണിനടിയില്‍ പെട്ടത്.
കാലിന് പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു.