ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഹോട്ടലുകളെ  ഗ്രേഡുകള്‍ നല്‍കി തരംതിരിക്കാനൊരുങ്ങി കേരളം. പ്രാദേശിക സഹകരണം, നാടന്‍ വിഭവങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി ഘടകങ്ങളെ മുന്‍ നിര്‍ത്തിയാണ് വര്‍ഗീകരിക്കുന്നത്. ടൂറിസം രംഗത്ത് തദ്ദേശീയ പങ്കാളിത്തം ഉറപ്പാക്കാനാണ് പദ്ധതി. സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് എന്നിങ്ങനെ റിസോര്‍ട്ടുകളെ തരംതിരിക്കും. പാരിസ്ഥിതിക മേഖലയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഗ്രീന്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ക്ലാസിഫിക്കേഷന് ഓണ്‍ലൈനായാണ് ഹോട്ടലുകളും റിസോര്‍ട്ടുകളും അപേക്ഷ സമര്‍പ്പിക്കേണ്ടത്.