വൃക്കയും കരളും വിറ്റ് വിശപ്പടക്കേണ്ടി വന്നില്ല, തെരുവുഗായകൻ റൊണാൾഡിനെ തേടി മന്ത്രി ആന്റണി രാജുവും പി.ടി. തോമസ് എം.എൽ.എയും എത്തി. 'വിൽക്കാനുണ്ട് വൃക്കയും കരളും' എന്ന ബോർഡുമായി മുച്ചക്ര സൈക്കിളിൽ സഹായം തേടി അലഞ്ഞ റൊണാൾഡ് എന്ന തെരുവുഗായകന്റെ ജീവിതം മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മന്ത്രിയും എം.എൽ.എയും അദ്ദേഹത്തിന് സഹായവുമായെത്തിയത്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം മ്യൂസിയം വളപ്പിൽ ഇരുവരും റൊണാൾഡിനെ കണ്ടു.

റൊണാൾഡിന്റെ ജയിലിലായ മകന് നിയമസഹായം നൽകുമെന്നും രോഗബാധിതനായ ഒരു മകന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ആന്റണി രാജു ഉറപ്പു നൽകി.