റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിൽ പൊളിച്ചെഴുത്തിന് സർക്കാർ. ഒഴിവിന് ആനുപാതികമായി മാത്രം പട്ടിക തയ്യാറാക്കാനാണ് നീക്കം. ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മീഷനെ നിയോ​ഗിച്ചു. 

നിയമസഭയിൽ എച്ച് സലാം എംഎൽഎ നൽകിയ സബ്മിഷന്റെ മറുപടിയിലാണ് മുഖ്യമന്ത്രി പിഎസ്‌സി റാങ്ക് പട്ടിക സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.