കൊച്ചി: സ്പ്രിംക്‌ളര്‍ കരാറില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അടിയന്തര സാഹചര്യത്തില്‍ വ്യക്തികളുടെ സ്വകാര്യതയ്ക്കല്ല, ജീവനാണ് പ്രാധാന്യമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഡാറ്റ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഇന്ത്യയില്‍ ഐ.ടി നിയമത്തിന്റെ പരിധിയില്‍ നിന്ന് ക്രിമിനല്‍ കേസെടുക്കാമെന്നും വിശദീകരിക്കുന്നു.

നൽകുന്ന വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടായാൽ നിയമ പരമായി തന്നെ നേരിടാൻ സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.