തിരുവനന്തപുരം: ഹോട്ടലുകളില്‍ നിന്ന് പാകം ചെയ്ത വസ്തുക്കളുടെ വിതരണത്തിനുള്ള സമയം ദീര്‍ഘിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ വൈകീട്ട് അഞ്ചു മണിവരെയാണ് സമയം ഇത് എട്ടു മണിയായി ഉയര്‍ത്തിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പമാണ് ഹോട്ടലുകല്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്. നിലവില്‍ അതിന്റെ പ്രവര്‍ത്തന സമയം ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകള്‍ക്ക് എട്ടു മണി വരെ പ്രവര്‍ത്തിക്കാനുള്ള ഇളവ് നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കടകള്‍ അഞ്ചു മണിക്ക് തന്നെ അടയ്ക്കണം. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണ വിതരണത്തിനായുളള കൗണ്ടര്‍ വൈകീട്ട് എട്ടു മണി വരെ പ്രവര്‍ത്തിപ്പിക്കാം. ഓണ്‍ലൈന്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ സെല്ലര്‍മാര്‍ ഒമ്പതു മണിക്ക് മുമ്പ് അവരുടെ സേവനം അവസാനിപ്പിക്കണം എന്ന് പുതിയ ഉത്തരവില്‍ പറയുന്നു