ഒളിംപിക് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ. മന്ത്രിസഭ ഇക്കാര്യം തീരുമാനിക്കും. ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെങ്കിലും ഒരു വകുപ്പിന് മാത്രം തീരുമാനിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.