കോവിഡ് മരണനിരക്ക് സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാവുന്നതേയുള്ളെന്നും സർക്കാരിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.