നാടാര്‍ സംവരണം സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാനാണ് തീരുമാനം. നാടാര്‍, ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

2018-ലെ ഭരണഘടനാ ഭേദഗതിക്ക് ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത്തരത്തില്‍ പുതിയ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, രാഷ്ട്രപതിക്ക് മാത്രമാണ് ഇതിന് അധികാരമുള്ളതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തി. മറാത്ത കേസിലെ വിധിക്ക് മുന്‍പ് പുതിയ സമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഇതിന്റെ ഭാഗമാകില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

Content Highlights: government to go for appeal aganist stay order for reservation the of nadar community