ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നു. 'ഡി' കാറ്റഗറി ഒഴികെയുള്ള മേഖലകളില്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി. ഇവിടങ്ങളില്‍ രാത്രി എട്ട് മണി വരെ കടകള്‍ തുറക്കാം. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും. 

പതിനാറ് ശതമാനത്തിന് താഴെ ടിപിആര്‍ റേറ്റ് ഉള്ള 'സി' കാറ്റഗറി വരെയുള്ള പ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് കടകള്‍ക്ക് എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.