സ്വകാര്യ ഗതാഗത മേഖലയ്ക്ക് സർക്കാർ സഹായം. ടൂറിസ്റ്റ് ബസുകൾക്കും സ്വകാര്യ ബസുകൾക്കും ഒരു ക്വാർട്ടർ നികുതി ഒഴിവാക്കിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏപ്രിൽ, ജൂൺ, ജൂലൈ മാസത്തിലാണ് ഇളവ്. ഓട്ടോ, ടാക്സി എന്നിവയുടെ രണ്ടുലക്ഷം വരെയുള്ള വായ്പയുടെ പലിശ സർക്കാർ വഹിക്കും. പലിശയുടെ നാലുശതമാനമാണ് സർക്കാർ വഹിക്കുക.