മാതൃഭൂമി ന്യൂസ് വാർത്ത തുണയായി. ഫോർട്ട് കൊച്ചി അമരാവതിയിൽ എട്ടു വർഷമായി കക്കൂസ് മുറിയിൽ കഴിഞ്ഞിരുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ബന്ധുക്കളില്ലാത്തതിനാൽ പാലിയേറ്റിവ് കെയർ പ്രവർത്തകരാണ് വയോധികയുടെ സംരക്ഷണം ഏറ്റെടുത്തത്‍. വാര്‍ത്ത ശ്രദ്ധയിൽപെട്ടതിനു പിന്നാലെ സുരക്ഷിതത്വം ഉറപ്പാക്കിയെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.